ജീവന് ഭീഷണി; പൊലീസ് സംരക്ഷണം വേണം: അപേക്ഷയുമായി സ്വപ്ന സുരേഷ്

Web Desk

തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം.
ജീവന് ഭീഷണിയുള്ളതിനാൽ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നൽകിയിരുന്നതും ഇതേ കോടതിയിലാണ്. രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവാദം നൽകിയ കോടതി, തിങ്കളും ചൊവ്വയുമായി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പിന്നാലെ, സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഉള്‍പ്പെടെ സംശയ നിഴലിലാക്കി സ്വപ്ന മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലിന്റെ ജവഹർ നഗറിലെ വസതിയിൽ നിന്ന് അതിശയിപ്പിക്കുന്ന ഭാരമുള്ള ബിരിയാണിപ്പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് എം.ശിവശങ്കറിന്റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ടെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

error: Content is protected !!