തീരുമാനം രാഷ്ട്രത്തിന് വേണ്ടി; സർക്കാർ മുട്ടുമടക്കിയെന്ന വാദം ബാലിശം: സുരേഷ് ഗോപി

Web Desk

കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാഷ്ട്രത്തിന് വേണ്ടിയെന്ന് സുരേഷ് ഗോപി എംപി. നിയമങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്തത് വീഴ്ചയാണ്. സർക്കാർ മുട്ടുമടക്കി എന്ന വാദം ബാലിശമാണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. വിവാദമായ മൂന്നു കാർഷിക നിയമങ്ങളാണ് കേന്ദ്രസർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. നിയമം നടപ്പിലാക്കി ഒരു വര്‍ഷം കഴിയുമ്പോഴാണ്‌ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപ‍ടി. ഗുരു നാനാക് ജയന്തി ദിനത്തിലാണു പ്രധാനമന്ത്രിയുടെ നാടകീയ പ്രഖ്യാപനം.

error: Content is protected !!