
newsdesk
കോഴിക്കോട്∙ ബിലാത്തിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥി എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് ശിവദാസിന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.
കോട്ടയം തലയോലപ്പറമ്പ് മനയത്ത് വീട്ടിൽ മുഹമ്മദ് ഇഖ്ബാലിന്റെ മകൻ ഇജാസ് ഇഖ്ബാലിനെ (22) ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു ബൈക്കുകളിലായി വിദ്യാർഥികൾ ഹോസ്റ്റലിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു.
അപകടത്തിൽപ്പെട്ട ബൈക്ക്, വീടിന്റെ ഗ്രില്ലും ജനൽച്ചില്ലും തകർത്തു. അനുരൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു.