
Report: Web Desk
സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്റെ ഫേസ്ബുക് ഹാക്ക് ചെയിതു എന്ന വാദവുമായി രംഗത്ത്.പൊന്നാനിയിൽ നിർമാണനുമതി ലഭിച്ച് ടെൻന്റർ നടപടിയിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച് ഇന്നലയാണ് സ്പീക്കർ ഒരു പോസ്റ്റ് തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
രസകരമായ കാര്യം എന്താണെന്നു വെച്ചാൽ പോസ്റ്റിന് പിന്നാലെ, തന്റെ തന്നെ കമെന്റ് പോസ്റ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. സ്പീക്കറെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമെന്റ്. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ റിയാക്ഷനും റീപ്ലേയും വരികയും ചെയിതു. അതിന്റെ സ്ക്രീൻഷോർട്ടുകളും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പക്ഷേ തന്റെ പോസ്റ്റിൽ താൻ കമെന്റ് ചെയ്തിട്ടില്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും സ്പീക്കർ പറഞ്ഞു.
പിന്നാലെ കൊച്ചിയിൽ നിന്നുമാണ് തന്റെ പോസ്റ്റിന് കമെന്റ് വന്നിട്ടുള്ളതെന്നും. തെളിവ് സഹിതം പോലീസിന് പരാതി നൽകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.