സ്വത്തുതര്‍ക്കം; തൃശൂരിൽ മാതാപിതാക്കളെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Web Desk

അവിണിശേരിയില്‍ മാതാപിതാക്കളെ മകന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രദീപിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ആക്രമണം. രാമകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. ബുധനാഴ്ച്ച രാവിലെയാണ് തങ്കമണി മരിച്ചത്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച്ച രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. പ്രദീപ് മഴു ഉപയോഗിച്ച്‌ ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. സ്വത്തുതര്‍ക്കമാണ് കാരണം. കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഇയാൾ ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

error: Content is protected !!