1090 കിന്റൽ കുരുമുളക് പണം നൽകാതെ കബിളിപ്പിച്ച് കടത്തി; മുംബൈ സ്വദേശി അറസ്റ്റിൽ

WebDesk

വയനാട് ജില്ലയിൽ നിന്ന് 1090 കിന്റൽ കുരുമുളക് പണം നൽകാതെ കബിളിപ്പിച്ച് കടത്തിയ മുംബൈ സ്വദേശി മൻസൂർ നൂർ മുഹമ്മദി ഗാനിയെയാണ് (59) വയനാട് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ അംഗരക്ഷകരോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
പൊരുന്നനൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നീ സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 1090 കിന്‍റല്‍ കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി (59) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
ജി എസ് ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പരാതി. 2019 ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സമാന കുറ്റകൃത്യങ്ങളിലുൾപെട്ട പ്രതി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ അംഗ രക്ഷകരോടൊപ്പം ഒളിവിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വയനാട് ജില്ലയില്‍ വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ നിന്നാണ് കുരുമുളക് കടത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അംഗരക്ഷകരോടൊപ്പം മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്.

error: Content is protected !!