ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

Web Desk

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്ത ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്.ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും, ധൈര്യമായിരിക്കൂ, എല്ലാവരും ഒപ്പമുണ്ട് മന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണ്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലക്ഷദ്വീപ് സംബന്ധിച്ച വിഷയത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.

error: Content is protected !!