ഗായകന്‍ വി കെ ശശിധരൻ അന്തരിച്ചു

Web Desk

ഗായകന്‍ വി കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശശിധരന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയാണ്. വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ഇടശ്ശേരിയുടെ പൂതപ്പാട്ടും രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും അടക്കം ‌നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്ക്കാരം നല്‍കിയിട്ടുണ്ട് വികെഎസ്. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി പി കെ ശിവദാസുമൊത്തു നാല് ​ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. മുപ്പതു വര്‍ഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അധ്യാപകനായിരുന്നു. 1938 ല്‍ വടക്കന്‍ പറവൂരിലായിരുന്നു ജനനം.ആലുവ യു സി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പ്രധാന ആല്‍ബങ്ങള്‍: പുത്തന്‍കലവും അരിവാളും,മധുരം മലയാളം, ബാലോത്സവ ഗാനങ്ങള്‍.

error: Content is protected !!