പിങ്ക് റേഷൻ കാർഡിലേക്ക് മാറണോ; അപേക്ഷാ സമയപരിധി നീട്ടി

തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിങ്ക് റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ സർക്കാർ നീട്ടി. മുൻഗണനാ കാർഡിന് അർഹതയുണ്ടായിട്ടും ഇതുവരെ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് തരംമാറ്റത്തിന് അപേക്ഷിക്കാനാവുക. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജില്ലാ സപ്ലൈ ഓഫീസറാണ് അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയതായി അറിയിച്ചത്. അർഹരായ കാർഡുടമകൾ അവസാന തീയതിക്കകം ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!