എന്താണ് ഷി​ഗല്ല രോ​ഗം? രോഗലക്ഷണങ്ങൾ എന്തെല്ലാം

Report: News Desk

എന്താണ് ഷി​ഗല്ല രോ​ഗം?

ഷി​ഗല്ല എന്നത് ഒരു ബാക്ടീരിയയാണ്. ഈ ബാ​ക്ടീരിയ വരുത്തുന്ന രോ​ഗമാണ് ഷി​ഗല്ല.

അവയുടെ പ്രധാന രോ​ഗലക്ഷണങ്ങൾ :-

  • വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക
  • എല്ലാ ഷി​ഗല്ല രോ​ഗികൾക്കും രോ​ഗലക്ഷങ്ങൾ കാണണമെന്നില്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

ചികിത്സ :-

ചെറിയ രോ​ഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോ​ഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ​ഗുരുതരമാക്കും. ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാർ​ഗം.

error: Content is protected !!