ഭൂതകാലം സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു

Entertainment Desk

ഷെയ്ന്‍ നിഗം, രേവതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഷെയ്ന്‍ നിഗം തന്നെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച് ആലപിച്ച ‘രാ താരമേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

error: Content is protected !!