സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു; മരണം 8 മാസം ഗർഭിണിയായിരിക്കെ

newsdesk

മലയാള സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം. 35 വയസായിരുന്നു.

എട്ട് മാസം ഗർഭിണിയായിരിക്കെയാണ് ഡോ.പ്രിയയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. കുഞ്ഞ് അത്യാഹിത വിഭാഗത്തിലാണ്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പ്രിയ പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയതായിരുന്നു ഇന്നലെ. അവിടെ വച്ച് പൊടുന്നനെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

error: Content is protected !!