അന്വേഷിപ്പിന്‍ കണ്ടെത്തും സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Entertainment Desk

കല്‍ക്കിക്ക് ശേഷം ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൊലീസ് വേഷത്തില്‍ തിരിഞ്ഞുനില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററില്‍ തിരിഞ്ഞ് നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളേയും ചെറുതായി കാണാം.ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രമായാണ് ആദ്യയെത്തുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആദ്യ അവതരിപ്പിച്ചിരുന്നു.അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും മലയാളത്തിലേക്കെത്തും. എഡിറ്റര്‍ സൈജു ശ്രീധര്‍. കലാസംവിധാനം – മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, വസ്ത്രീലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- ഇബ്‌സെന്‍ മാത്യൂസ്, ഡിസൈന്‍- ഫോറസ്റ്റ് ഓള്‍ വെദര്‍.

error: Content is protected !!