NEWSDESK
മാവൂർ ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ടു ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. തീ ആളിപ്പടർന്നതോടെ വീടിന്റെ മുൻഭാഗവും ജനലും ഇലക്ട്രിക്– ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിയമർന്നു. ഇന്നലെ പുലർച്ചെ ചെറൂപ്പ കിഴക്കേ തച്ചിലേരി ചിദംബരന്റെ സ്കൂട്ടറാണ് കത്തിയത്.
രാത്രി ഒന്നരയോടെയാണ് സ്കൂട്ടർ ചാർജ് ചെയ്യാനായി വച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സ്കൂട്ടർ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. ഉടനെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ കത്തിയമർന്നു. 5 മാസം മുൻപാണ് സ്കൂട്ടർ വാങ്ങിയത്.