
Report: Abhina. p
കടലിലൊരു മീനുണ്ടെങ്കിൽ കരയിലും സാഹസികമായൊരു മറ്റൊരു മാണിക്.സമുദ്ര ശാസ്ത്രജ്ഞൻ, ജ്യോതി ശാസ്ത്രജ്ഞൻ, ഭൂമി ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, സാങ്കേതിക വിദഗ്‌ധൻ, പരിസ്ഥിതി പ്രവർത്തകൻ, കാർഷിക വിദഗ്‌ധൻ, പ്രകൃതി നിരീക്ഷകൻ, മുസ്‌ലിം പണ്ഡിതൻ, ബഹുഭാഷ പണ്ഡിതൻ തുടങ്ങിയ മേഖലകളിലെല്ലാം തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ച ഏഴാം ക്ലാസ്സുകാരനാണ് അലി മണിക് ഫാൻ .ഇതിനോടൊപ്പം തന്നെ മലയാളം, സംസ്കൃതം ,ഹിന്ദി ,ഇംഗ്ലീഷ് ,ജർമ്മൻ ,അറബി ,ഉറുദു തുടങ്ങി പതിനാലിൽ പരം ഭാഷകൾ ഇദ്ദേഹം സ്വായത്തമാക്കിക്കിയിട്ടുണ്ട് .

അന്നത്തെ ഈ നാലാം ക്ലാസ്സുകാരന് കരയിൽ നിന്നും കടലിൽ നിന്നുമുള്ള അനുഭവങ്ങളായിരുന്നു ആകെ ഉണ്ടായിരുന്ന പഠനം .പിതാവിന്റെ ഗുമസ്ഥനിൽ നിന്ന് കണക്കും ഇംഗ്ലീഷും മലയാളവും പഠിച്ചെടുത്തു .പത്താം വയസിൽ കണ്ണൂരിലേക്കു സ്കൂൾ പഠനത്തിനെത്തി ,പിന്നീടുള്ള ഏഴ് വര്ഷം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുമായിരുന്നു ഭൗതികമായ പഠനം .പിന്നീട് ഏഴാം ക്ലാസ് പഠനമുപേക്ഷിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങി .

എന്തുകൊണ്ട് സ്കൂൾ പഠനം അവസാനിപ്പിച്ചു എന്നതിന് ഉത്തരം ഇങ്ങനെ ആയിരുന്നു:-
”സ്കൂൾ പഠനം ഏറെ മുഷിപ്പായി തോന്നിയിരുന്നു ഞാൻ ചിന്തിച്ചു കൂട്ടുന്നതൊക്കെ പ്രയോഗികമാക്കനും സ്വന്തം പരീക്ഷണങ്ങൾക്കും സാമ്യം കിട്ടിയിരുന്നില്ല ”. അതുകൊണ്ട് തന്നെ തന്റെ മക്കളുടെ കാര്യത്തിലും മണിക് ഫാൻ പതിവ് രീതി തെറ്റിച്ചില്ല ,തന്റെ നാലുമക്കളെയും സ്കൂളിൽ വിട്ടില്ല .എന്നാൽ സാധാരണക്കാരുടെ ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായി ഇദ്ദേഹത്തിന്റെ നാലു മക്കളുടെയും പ്രധാന അധ്യാപകനായിരുന്നു മാണിക് ഫാൻ .മകൻ മർച്ചന്റ് നേവിയിലും, മറ്റ് മൂന്ന് പെണ്മക്കൾ അധ്യാപകരുമായി ജോലി ചെയ്യുന്നു .

കണ്ണൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് തിരിച്ചു വന്ന ശേഷം മിനിക്കോയിലെ ഇംപീരിയൽ ലൈറ്റ് ഓഫിസർമാരായ എൻജിനീയർമാരിൽനിന്ന് ലൈറ്റ് ഹൗസ് സംവിധാനങ്ങൾ, സിഗ്നൽ എന്നിവ പഠിച്ചുച്ചെടുത്തു .
കുട്ടികാലം മുതലേ ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കുന്ന മത്സ്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മണിക്ഫാന് ഉണ്ടായിരുന്നു .400 മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ കഴിവ് ഉള്ളതിനാൽ തന്നെ പല സമുദ്രശാസ്ത്രജ്ഞരും മത്സ്യങ്ങളുടെ വ്യത്യസ്ത വർഗങ്ങളെ തിരിച്ചറിയാൻ ഇദ്ദേഹത്തെ സമീപിച്ചിരുന്നു .പിന്നീട് ഇദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സെൻട്രൽ മറൈൻ ഫിഷറീസ് ഡയറക്ടർ ഡോ.എസ്. ജോൺസ് അദ്ദേഹത്തെ കേന്ദ്ര ഫിഷറീസ് വകുപ്പിലേക്ക് ശുപാർശ ചെയ്തു.അങ്ങിനെയാണ് ഇദ്ദേഹം തമിഴ് നാട്ടിലേക്ക് താമസം മാറുന്നത് .താമസം തുടങ്ങി വൈദ്യുതി ലഭിക്കാത്തതു മൂലം സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വീട്ടില്‍ വെളിച്ചമെത്തിക്കുകയയായിരുന്നു. വീട്ടിലേക്ക് വേണ്ട ഫ്രിഡ്ജ് മുതൽ തന്റെ യാത്ര സൗകര്യത്തിനായി ഇരുചക്ര വാഹനം നിർമിച്ചു.

പെരുമ്പാവൂരിൽ നിന്നും കൂറ്റൻ അയന മരത്തടികൾ ഓമനിലെത്തിച്ച് ചകിരിയും കയറുമുപയോഗിച്ച് അദ്ദേഹം കപ്പല് നിർമിച്ചു.ടീം സേവറിനും സംഘവും ഉൾപ്പെടെ ഇരുപത്തിരണ്ട് യാത്രക്കാരുമായി ഒമാനിൽ നിന്ന് ചൈന വരെ ഈ കപ്പളയിൽ യാത്ര ചെയ്തു .എന്നാൽ ലോകം ഏകീകരിച്ച ഹിജ്റ കലണ്ടർ അംഗീകരിക്കാത്തതിലുള്ള വിഷമവും മാണിക് ഫാനുണ്ട് .അങിനെ എൺപത്തിമൂന്നാം വയസിൽ ഈ അത്ഭുത മനുഷ്യനെ രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുകയായിരുന്നു.
