
newsdesk
കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയ്മെന്റ് സോണുകളില്‍ നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:
വിദ്യാര്‍ഥികള്‍ പതിവുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.
വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം
വിദ്യാലയങ്ങളും പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്.