പുൽപ്പള്ളിയിൽ മാരക ലഹരിമരുന്നുമായി സ്കൂ‌ൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി: മാരക ലഹരിമരുന്നുമായി സ്കൂൾ പ്രിൻസിപ്പൽ പിടിയില്‍. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയരാജില്‍ നിന്ന് 0.26 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംക്​ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോള്‍ ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.

ത്തേരി സ്വദേശിയായ മുഷ്താഖില്‍ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് പൊലീസിന് മനസിലായത്.

error: Content is protected !!