സ്‌കൂൾ പ്രവർത്തനാരംഭം: നിയോജകമണ്ഡലതല യോഗം ചേർന്നു

Local News

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നത് സംബന്ധിച്ച് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ വകുപ്പ് ,പോലീസ്,ഫയർ & റെസ്‌ക്യു,ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മുക്കം ,താമരശ്ശേരി ഉപജില്ല,താമരശ്ശേരി വിദ്യാഭ്യാസ ജില്ല എന്നവിടങ്ങളിലെ എച്ച്.എം കോൺഫറൻസുകൾ 24,25 തിയതികളിലായി ചേരണം.
25 നകം എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കണം,
നിയോജകമണ്ഡല-ബ്ലോക്ക് തല പ്രവേശനോത്സവം കൂമ്പാറ ജി.ടി.എൽ.പി സ്‌കൂളിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു.
27,28 തിയതികളിൽ തയ്യാറെടുപ്പുകളോടെ സ്‌കൂൾ ശുചീകരണം നടത്തുന്നതിന് തീരുമാനിച്ചു.
സ്‌കൂൾ മാന്വൽ സ്ഥാപന തലത്തിൽ ചർച്ച ചെയ്യണം.തിരുവമ്പാടി നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ഉയരേ’ ശിൽപശാലയിൽ വിശദ പദ്ധതി രേഖ തയ്യാറാക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന് തദ്ദേശഭരണം,പോലീസ്,ഫയർ & റെസ്‌ക്യു,ആരോഗ്യം,മോട്ടോർവാഹന വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തും.നിശ്ചിത പ്രായപരിധിയിലെ വാക്‌സിനേഷന് പ്രത്യേക ക്യാമ്പുകൾ നടത്തുന്നതിന് ശ്രമങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിൽ മുക്കം മുനിസിപ്പൽ ചെയർമാർ പി.ടി ബാബു അധ്യക്ഷത വഹിച്ചു. മുക്കം എ.ഇ.ഒ ഓംകാരനാഥൻ,ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,പോലീസ്,ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ടി.പി രാജീവ് മാസ്റ്റർ ഉയരേ വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു.

error: Content is protected !!