ശബരിമല നട ഇന്ന് അടയ്ക്കും; കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് തുറക്കും

Web Desk

നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി തുറക്കും . 21ന് ക്ഷേത്രനട അടയ്ക്കും

error: Content is protected !!