
NEWSDESK
കൂടരഞ്ഞി : മലയോരമേഖലയിൽ തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം പടരുന്നു,
നാളികേര കർഷകർ ദുരിതത്തിൽ . കൃഷി വകുപ്പിൽ പരിഗണ ലഭിക്കുന്നില്ലെന്ന് പരാതി .ശാശ്വത പരിഹാരമില്ലങ്കിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർഷകർ കർഷക സംഘടനാനേതാക്കൾ.
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് വ്യാപകമായി തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത് .കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ,ആനക്കല്ലുംപാറ ,ഉദയഗിരി മഞ്ഞക്കടവ് തുടങ്ങിയ പ്രദേശങ്ങളിലായി നൂറുകണക്കിന് തെങ്ങുകൾക്കാണ് മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത് .ഈ പ്രദേശങ്ങളിലെ ചെങ്ങളം തകിടിയിൽ ബാബു ,കുര്യാക്കാട്ടിൽ ടോമി ,,പാറമ്പുഴസിജി,പാലാക്കത്തടത്തിൽ വിത്സൺ ,പൈകാട്ട് ജോളി ,കുളത്തിങ്കൽ ബോബി തുടങ്ങിയ കർഷകരുടെ നിരവധി തെങ്ങുകൾ മഞ്ഞളിപ്പ് കാരണം നശിച്ചു .ഓലകൾക്ക് ചെറിയ മഞ്ഞനിറം വരികയും കുലകൾ ശോഷിച്ചു താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ എന്നും നാളികേരത്തിന് അത്യാവശ്യം വിലയുള്ള ഈ ഒരു സമയത് ഈ രോഗം കാരണം വിളവ് ലഭിക്കാതെ തന്നെപോലെയുള്ള ഒരുപാട് കർഷകർ ദുരിതത്തിലാണെന്നും കൂമ്പാറ ആനക്കല്ലുംപാറയിലെ കർഷകനായ ചെങ്ങളം തകിടിയിൽ ബാബു പറയുന്നു .
പ്രദേശത്തു വിദഗ്ധ സംഘം എത്തി പഠനം നടത്തി എന്താണ് ഇതിനു കാരണം എന്ന് കണ്ടെത്തി കർഷകരെ ഈ ദുരിതത്തിൽ നിന്നും രക്ഷപെടുത്തണമെന്നും ഇല്ലാത്ത പക്ഷം കർഷകരെ കൂട്ടി വലിയ പ്രക്ഷോപ സമരത്തിലേക്ക് കടക്കുമെന്നും കിസാൻ ജനത സംസ്ഥന ജനറൽ സെക്രട്ടറി ജോൺസൻ കുളത്തിങ്കൽ,
ആർ ജെ ഡി ജില്ലാ ജനറാൾ സെക്രട്ടറി വിത്സൺ പുല്ലുവേലി എന്നിവർ പറഞ്ഞു .നാളികേരത്തിന് വിലയുള്ള ഈ സമയത് തെങ്ങു നശിക്കുന്ന രീതിയിൽ ആണ് മലയോരമേഖലയിൽ മഞ്ഞളിപ്പ് രോഗം പടരുന്നത് .കർഷകർക്ക് വേണ്ടി കൃഷി വകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും കർഷകർക്കുണ്ട് .
‘കേരം തിങ്ങും കേരളനാട്’ എന്ന വാക്ക് ഇങ്ങനെ പോയാൽ കേരമില്ലാത്ത കേരളമായി മാറാൻ അധികകാലം വേണ്ടിവരില്ല.