‘പ്‌ളാന്‍ ബി’; അഡള്‍ട്ട് കണ്ടന്റ് നിര്‍മ്മിക്കാന്‍, രാജ് കുന്ദ്രയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Web Desk

പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ട്. അഡള്‍ട്ട് ഉള്ളടക്കമുള്ള ആപ്ലിക്കേഷന്റെ ദൈനംദിന പ്രവര്‍ത്തനത്തിനായി കുന്ദ്ര ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകള്‍ മുംബൈ പൊലീസ് പരിശോധിച്ചതായാണ് വിവരം.

പോണോഗ്രാഫിക്ക് കണ്ടന്റ് നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി കുന്ദ്ര ‘പ്‌ളാന്‍ ബി’ തയ്യാറാക്കിവെച്ചിരുന്നു എന്നാണ് ചാറ്റുകള്‍ വെളിപ്പെടുത്തുന്നത്. പോണോഗ്രാഫിക്ക് കണ്ടന്റ് നിര്‍മ്മിക്കുന്നതിന് വേണ്ടി പുതിയ ആപ്പ് തന്നെ ഉണ്ടാക്കാനും കുന്ദ്രയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്നും ചാറ്റില്‍ കണ്ടെത്തി. ഹോട്ട്‌ഷോട്ട് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് പുതിയ ആപ്പിനുള്ള പദ്ധതി ഉണ്ടാക്കിയത്.

ഗ്രൂപ്പിലെ ഒരു അംഗവുമായി കുന്ദ്ര ‘പ്ലാന്‍ ബി’യെക്കുറിച്ച് ചര്‍ച്ച ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

error: Content is protected !!