സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; റേഡിയോഗ്രഫർ അറസ്റ്റിൽ

Web Desk

അടൂരിൽ സ്കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്താണ് (24) അറസ്റ്റിലായത്. സ്കാനിങ് സെന്ററിൽ എംആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.
സംശയം തോന്നിയ യുവതി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

error: Content is protected !!