
Local News
ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ നല്ല വായനയിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ വായന പ്രാേത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ. തങ്ങളുടെ വിദ്യാർത്ഥികൾക്കൊപ്പം നാട്ടുകാർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുക്കുകയാണ് ഈ സരസ്വതീ ക്ഷേത്രം. ഇതിനായി സ്കൂൾ മുറ്റത്ത് പുസ്തക കൂടും അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഏത് സമയവും തുറന്നിട്ടിരിക്കുന്ന ഈ പുസ്തകക്കൂടിൽ നിന്ന് പൊതുജനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ എടുത്ത് കൊണ്ട് പോവാനും വായിച്ച് കഴിഞ്ഞ് തിരിച്ചു കൊണ്ട് വെക്കാനും സാധിക്കും. ആദ്യഘട്ടത്തിൽ 200 ഓളം പുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകക്കൂടിൻ്റെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു നിർവഹിച്ചു. പി.സി. മുഫീദ പുസ്തകങ്ങളുടെ വിതരണോദ്ഘാടനാവും പ്രധാനാധ്യാപിക ത്രിവേണി ചടങ്ങിൽ അധ്യക്ഷയുമായി.
സ്റ്റഫ് സെകട്ടറി മജീദ് പുളിക്കൽ, അധ്യാപകരായ മനോജ്, ഉമ്മു ഹബീബ , ഷാക്കിർ പാലി, ഗിരിജ, കെസുജിത് തുടങ്ങിയവർ സംബധിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികയുടെയും വീടുകളിൽ പുസ്തക കൂടൊരുക്കി കുട്ടികളെ വായനാശീലമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾക്കും സ്കൂളിൽ തുടക്കമായി.
സ്കൂൾ പരിസര വാർഡുകളിലൂടെ പ്രത്യേകം സജ്ജീകരിച്ച പുസ്തക വണ്ടിയൊരുക്കി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പുസ്തക വണ്ടിയിലേക്ക് പെറ്റശ്ശേരി ജയ്ഹിന്ദ് സാംസ്ക്കാരികവേദി സാരഥികളായ ജിതിനും അഖിൽ രാജും പി ടി എ പ്രതിനിധി സുബീഷിന് പുസ്തകങ്ങൾ കൈമാറി. സ്വീകരണകേന്ദ്രങ്ങളിൽ സിനമാ സംവിധായകൻ സിദ്ധിഖ് ചേന്ദമംഗല്ലൂർ, ഹൈഫ ബന്ന , സത്യശീലൻ ആയിപൊറ്റമ്മൽ ബീരാൻ, വിവിധ റസിഡന്റ് അസോസിയേഷനുകളും പൂർവ്വ വിദ്യാത്ഥികളും പുസ്ത വണ്ടിക്ക് വരവേൽപ്പ് നൽകി.
വായനയുടെ ലോകത്ത് നിന്ന് പുതു തലമുറ അനുദിനം പിന്നോട്ട് സഞ്ചരിക്കുന്ന പുതിയ കാലത്ത് നാട്ടുകാർക്ക് കൂടി വായനക്ക് അവസരമൊരുക്കുന്ന ഈ പൊതു വിദ്യാലയം പുതിയ മാതൃക തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.