
Entertainment Desk
ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധായകനാവുന്ന പുതിയ ചിത്രം കടുവയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാകുന്നേല്‍ കുറുവച്ചന്റെ മാസ് ഡയലോഗുമായിട്ടാണ് ടീസര്‍ പുറത്തിറങ്ങിയത്. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.