
Entertainment Desk
കേരളത്തിലും തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി സംവിധായകന് സി.പ്രേംകുമാര്‍ രംഗത്ത്. സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സംവിധായകന് വിശദീകരണവുമായെത്തിയത്.ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം പ്രതികരിച്ചു.മക്കൾ സെൽവൻ വിജയ് സേതുപതിയും തൃഷയും രണ്ടാം ഭാഗത്തിലും എത്തുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നുണ്ടെന്ന വാര്‍ത്തകളെ പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.