സംസ്ഥാനത്ത് വ്യാഴാഴ്ച്ച രാത്രി വൈദ്യുതി നിയന്ത്രണം

Web Desk

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. 6.30 ഉം 11.30നുമിടയിലാണ് നിയന്ത്രണം. 15 മിനിറ്റ് നേരം ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നഗരപ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങില്ല. വൈകീട്ട് 6.30നും 11.30നും ഇടയില്‍ സംസ്ഥാനത്ത് 4580 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം.

error: Content is protected !!