പൊന്നാനി മൈസൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കും

Web Desk

അരീക്കോട് വഴി കടന്നുപോകുന്ന കെ എസ് ആർ ടി സിയുടെ പൊന്നാനി- മൈസൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ അരീക്കോട് വഴി കടന്നുപോയി മൈസൂരത്തുന്ന കെ എസ് ആർ ടി സി സർവ്വീസുകൾ മൂന്നായി. വ്യാഴാഴ്ച (07/04/22) മുതൽ പൊന്നാനി ഡിപ്പോയിൽ നിന്നും പുലർച്ചെ 5:15ന് പുറപ്പെടുന്ന സർവ്വീസ് രാവിലെ ഏഴ് മണിക്ക് അരീക്കോട് എത്തിച്ചേരും. തുടർന്ന് താമരശ്ശേരി, സുൽത്താൻ ബത്തേരി വഴി ഉച്ചയ്ക്ക് ഒരു മണിയോടെ മൈസൂർ എത്തിച്ചേരുന്നതാണ് പുതിയ സർവ്വീസ്. നേരത്തെ കോഴിക്കോട് വഴിയുള്ള സർവ്വീസായിരുന്നു ഇത്. ഒട്ടേറെ ദീർഘദൂര യാത്രക്കാരുടെ നിരന്തരമായ ഇടപെടൽ ഫലമായാണ് സർവ്വീസ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴും മൈസൂരിൽ നിന്നും പൊന്നാനിയിലേക്ക് തിരിച്ചുള്ള യാത്ര കോഴിക്കോട് വഴിയാണ്.

പൊന്നാനി കെ എസ് ആർ ടി സി ഡിപ്പൊ നമ്പർ: 04942666396

error: Content is protected !!