വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി നൽകി; സഹപ്രവർത്തകനായ കാക്കൂർ സ്റ്റേഷൻ സി ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: സഹപ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സി.ഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു.
തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയുടേതാണ് നടപടി

error: Content is protected !!