പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ മുന്‍ എസ്എച്ച്ഒയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

newsdesk

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂര്‍ മുന്‍ എസ്എച്ച്ഒ ആര്‍ ജയസനലിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധര്‍വേഷ് സഹേബ് ആണ് നടപടിയെടുത്തത്. കൈക്കൂലി നല്‍കാത്തതിന് റിസോര്‍ട്ട് ഉടമയെ കള്ളക്കേസില്‍ കുടുക്കിയതിന് ജയസനില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നല്‍കിയത്.

ഗള്‍ഫിലായിരുന്ന പ്രതിയെ നാട്ടില്‍ വിളിച്ചുവരുത്തി തന്റെ താത്പര്യങ്ങള്‍ പരിഗണിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറയുകയായിരുന്നു. പിന്നാലെ പ്രതിയെ ജയസനല്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു.

error: Content is protected !!