ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് കോഴിക്കോട് ,വെസ്റ്റ്ഹിൽ സ്വദേശി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്

കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലിസ്. പൊങ്കാലയ്ക്കിടെ തൊട്ടടുത്ത അടുപ്പിൽ നിന്ന് തീ പടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് വെസ്റ്റ്ഹിൽ സ്വദേശിനിയായ വിജിഷ മരണപ്പെട്ടത്.

അടുത്തടുത്ത് യാതൊരു സുരക്ഷയുമില്ലാതെ അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ലെന്നും വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു.

തിരുവനന്തപുരം തമ്പാനൂർ പൊലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.

error: Content is protected !!