
newsdesk
മുക്കം: പൊലീസുകാരെ വെട്ടിയ കേസിലെ പ്രതിയെ കാരശ്ശേരി വലിയ പറമ്പിൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കാരശ്ശേരി വലിയപറമ്പിനടുത്ത് തടത്തിൽ കോളനിക്ക് സമീപം താമസിക്കുന്ന അർഷാദിനെയാണ്
വയനാട് കല്പറ്റയിൽ നിന്നും കാർ മോഷണം പോയ കേസിൽ കൽപ്പറ്റ പോലീസിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
പ്രതിയുടെ വീട്ടിലെത്തിയ പോലീസിന് ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാനായത്. ഒരു വാഹന പൊളിമാർക്കറ്റിനെ അനുസ്മരിക്കും വിധം വീട്ടിൽ നിരവധി വാഹനനങ്ങൾ പൊളിച്ചിട്ട നിലയിലായിരുന്നു.കല്പറ്റ എസ്.ഐ
വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇക്കഴിഞ്ഞ ഏപ്രിൽ 11ന് അർഷദിനെ അന്വേഷിച്ചെത്തിയവയനാട് എസ പി യുടെ സ്ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ ഷാലു, നൗഫൽ,വിപിൻ എന്നിവരെ അർഷാദും മാതാവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചിരുന്നു .ഇതേ തുടർന്ന് മുക്കം പോലീസ് പിടികൂടിയ പ്രതികളെ റിമാൻ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കും.ഈ മാസം 4 ന് വയനാട്ടിൽ നിന്നും മോഷണം പോയ കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിയ സംഘത്തിനാണ് വെട്ടേറ്റിരുന്നത്.സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മോഷണം പോയ കാർ പ്രതികളുടെ വീട്ടിൽ കണ്ടെത്തുകയും അർഷാദിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ അർഷാദ് ഉമ്മയെ വിളിക്കുകയും ഉമ്മ ആദ്യം മിക്സിക്കൊണ്ട് പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് അർഷാദ് പറഞ്ഞതനുസരിച്ച് കത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇത് തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർക്ക് വെട്ടേറ്റത്.