
Web Desk
ഇടുക്കി വണ്ടന്മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. കളിച്ച് കൊണ്ടിരുന്നപ്പോള്‍ കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിലെ ഇരയായിരുന്നു കുട്ടി. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തില്‍ നിലവില്‍ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.