
Web Desk
നടൻ ജോജു ജോർജിനെതിരായ ഭീഷണി അതീവഗൗരവമായ പ്രശ്നമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. നിയമപ്രകാരമുള്ള നടപടിയുണ്ടാകുമെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.മുകേഷ് എംഎൽഎയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭീഷണി കാരണം ജോജുവിന്‍റെ കുട്ടികള്‍ക്കു സ്കൂളില്‍ പോകാനോ മാതാപിതാക്കള്‍ക്കു വീടിനു പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിയാണെന്നു വിഷയം സഭയിലുന്നയിച്ച എം.മുകേഷ് പറഞ്ഞു. പൃഥ്വിരാജിന്‍റെയും ശ്രീനിവാസന്റെയും സിനിമ സെറ്റുകളിലേക്കു ഘോഷയാത്രയായി മാര്‍ച്ച് നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.