
Web Desk
സംസ്ഥാനത്ത് ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും. ഒൻപതാം ക്ലാസ് വരെ ഓഫ് ലൈൻ ക്ലാസും ഉണ്ടാകില്ല. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.സ്കൂളുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി.
കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്കൂളുകളും അടയ്ക്കണമെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ അഭിപ്രായം. 10,12 ക്ലാസുകൾ മാത്രം നിയന്ത്രണങ്ങളോടെ നടത്തുകയും മറ്റുള്ളവരുടെ പഠനം ഓൺലൈനാക്കുകയും വേണമെന്നു നിർദേശമുണ്ട്. നൂറിലേറെ വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) അടച്ചു. ഇന്ന് എല്ലാ വിദ്യാർഥികൾക്കും പരിശോധന നടത്തും.