newsdesk
മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ തമിഴ്‌നാട്, ഡൽഹി,ഹരിയാന എന്നീ സംസ്ഥാനങ്ങളിലായാണ് പൈലറ്റ് പദ്ധതി നടത്തുക. ഓൺലൈൻ ആപ്പുകൾ വഴി ബിയർ വൈൻ എന്നിവ വീട്ടിലെത്തിക്കാനുള്ള ആലോചന അന്തിമഘട്ടത്തിലാണ്. നിലവിൽ ഒഡിഷയിലും പശ്ചിമ ബംഗാളിലും ആണ് മദ്യത്തിന് ഹോം ഡെലിവറി.
സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്നാണ് സൂചന. ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്പനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.