ഇന്ധനവില വര്‍ധനവ്; പെട്രോളിന് 98 രൂപ കടന്നു

Web desk

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപയും 16 പൈസയുമായി വര്‍ധിച്ചു. ഡീസല്‍ വില 93 രൂപ 48 പൈസയുമായി.

കഴിഞ്ഞ ദിവസവും ഇന്ധനവില കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 29 പൈസ വീതമായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നിട്ടുണ്ട്.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധന വില വര്‍ധിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നലെയാണ് വീണ്ടും ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. ഇന്ധനവില വര്‍ധനയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാവുന്നുണ്ട്.

error: Content is protected !!