ഹജ്: ഇന്ത്യയിൽനിന്ന് 79,237 പേർക്ക് അവസരം

Web Desk

ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽനിന്ന് 79,237 പേർക്ക് അവസരം ലഭിച്ചേക്കും. 10 ലക്ഷം വിദേശ തീർഥാടകർക്ക് അവസരം നൽകുമെന്ന് സൗദി ഹജ് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദി അംഗീകരിച്ച വാക്സീൻ എടുത്ത 65 വയസ്സിനു താഴെയുള്ളവർക്കാണ് അവസരം ലഭിക്കുക. കഴിഞ്ഞ 2 വർഷം ആഭ്യന്തര തീർഥാടകർക്കു മാത്രമായിരുന്നു അനുമതി. നേരത്തേ ഇന്ത്യയിൽനിന്നു 2 ലക്ഷത്തിലേറെപ്പേർക്ക് അവസരം ലഭിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തെത്തുടർന്നാണു ക്വോട്ട കുറച്ചത്.

error: Content is protected !!