
Web Desk
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. ഇന്നു പുലർച്ചെ രണ്ടു മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണക്കാട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. നേരത്തെ ഇന്നു രാവിലെ 9നാണു കബറടക്കം നിശ്ചയിച്ചരുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നാൽ, ജനത്തിരക്ക് നിയന്ത്രണാതീതമായതിനാൽ ഇന്നലെ അർധരാത്രിയോടെ പൊതുദർശനം നിർത്തി മൃതദേഹം പാണക്കാട് വീട്ടിലേക്കെടുത്തു. ഈ സമയത്തും ആയിരക്കണക്കിനാളുകൾ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ കാത്തു നിൽപ്പുണ്ടായിരുന്നു.
അർബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. രാത്രി 7 മുതൽ മലപ്പുറം ടൗൺ ഹാളിൽ പൊതു ദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു.