പാലക്കാട് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവം; പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

WebDesk

പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
തിങ്കളാഴ്ച രാവിലെ 10.45നാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് പറഞ്ഞ് മൂന്ന് പേര്‍ പ്രതിഭാനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ എംഎം അന്‍സാരിയുടെ വീട്ടിലെത്തുന്നത്..അന്‍സാരിയുടെ ഭാര്യ ഷെഫീനയോട് വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു.മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്.കവര്‍ച്ചക്ക് ശേഷം വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്.
പ്രതികള്‍ വന്നതിന്റെയും തിരിച്ചുപോയതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ഏറെ സഹായകമായത്.ഇവര്‍ എത്തിയ ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.പട്ടാപ്പകല്‍ ഉണ്ടായ മോഷണത്തിന്റെ ഞെട്ടലില്‍ നിന്ന് പ്രദേശം ഇനിയും മുക്തമായിട്ടില്ല.പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

error: Content is protected !!