
Web Desk
വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചു. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപും ഇത് ഉന്നയിച്ചതാണല്ലോ. ഞാൻ മത്സരിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഇതൊരു വലിയ ക്യാമ്പയിൻ ആകാൻ ശ്രമിച്ചിരുന്നു. അവിടെ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷമാണ് കിട്ടിയത്. കേരളത്തിൽ യുഡിഎഫ് തുടർ പ്രതിപക്ഷമാകൻ കാരണമായതിന് ഒരു കാരണം ഇതാണ്. ‘ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി’ അതെ പറയാനുള്ളു’- മന്ത്രി റിയാസ് പറഞ്ഞു.