പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് പിഴയും

Web Desk

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന തള്ളി ഹൈക്കോടതി. ചെലവ് സഹിതമാണ് ഹർജി തള്ളിയത്. ഹർജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. ആറാഴ്ചക്കകം പിഴ കേരള ലീ​ഗൽ സർവീസ് സൊസൈറ്റിയിൽ അടയ്ക്കണം. ഇത് തീർത്തും ബാലിശമായ ഹർജിയാണെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊതുതാൽപര്യമല്ല പ്രശസ്തി താൽപര്യമാണ് ഹർജി നൽകിയതിന് പിന്നിലെന്നും കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. കോടതികളിൽ ​ഗൗരവമുള്ള കേസുകൾ കിടക്കുമ്പോൾ അനാവശ്യ കേസുകൾ പരി​ഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജി നൽകിയത്. പണം കൊടുത്ത് വാക്സിനെടുത്ത് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹർജിയിലെ വാദം.

error: Content is protected !!