
Web Desk
സർക്കാർ നിർദേശപ്രകാര ഡിസംബർ 31നു മുൻപ് പെൻഷൻ പാസായി, മസ്റ്ററിങ് ചെയ്യാത്തവർക്ക് ഫെബ്രുവരി ഒന്നു മുതൽ 20 വരെ മസ്റ്ററിങ് ചെയ്യാൻ അവസരം. അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യാം. കിടപ്പു രോഗികൾ ഹോം മസ്റ്ററിങ് ചെയ്യാൻ അപേക്ഷ കോർപറേഷൻ ഓഫീസിൽ സമർപ്പിക്കണം. മസ്റ്ററിങ് പരാജയപ്പെട്ടവർ വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഫെബ്രുവരി 28നകം ഹാജരാക്കണം.