
newsdesk
കൊടുവള്ളി : ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്‌ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ (34) ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളിൽ വച്ച് മർദിച്ചുവെന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകി. മർദനത്തിനു ശേഷം താമരശ്ശേരിയിൽ ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്. ബിസിനസ് സ്ഥാപനത്തിലെ തർക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം.