
WebDesk
തങ്കമണി പൊലീസാണ് തൃശ്ശൂര്‍ കൊടകര സ്വദേശി ബിനുവാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. എറണാകുളം – കുമളി ബസില്‍ തങ്കമണിക്ക് സമീപം എത്തിയപ്പോഴാണ് യുവതിക്കുനേരെ പ്രതിയുടെ നഗ്നതാ പ്രദര്‍ശനം. തൃശൂരില്‍നിന്ന് കട്ടപ്പനയിലെ റിക്രൂട്ടിങ് ഏജന്‍സിയിലേക്ക് വന്നതാണ് യുവാവ്. തുടര്‍ന്ന് പെരുമ്പാവൂരില്‍നിന്ന് കെഎസ്ആര്‍ടി ബസില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിക്ക് എതിര്‍വശത്ത് ഇരുന്നവര്‍ നേര്യമംഗലമെത്തിയപ്പോള് ഇറങ്ങിയതോടെ പ്രതി ഈ സീറ്റില്‍ വന്നിരിക്കുകയായിരുന്നു. പിന്നീട് തങ്കമണിക്ക് സമീപം പാണ്ടിപ്പാറ എത്തിയപ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.