‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെ ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി

WebDesk

ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെ ന്യായീകരിക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി.കോൺഗ്രസിനെയും കോൺഗ്രസ്സുകാരെയും നിരന്തരം അധിക്ഷേപിച്ചയാളാണ് മറുനാടൻ മലയാളിയുടെ എഡിറ്റർ ആയ ഷാജൻ സ്കറിയയെന്നും അദ്ദേഹം പറഞ്ഞു .
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെയും കോൺഗ്രസിനെയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെ‌യ്‌തയാളാണ് ‘മറുനാടൻ മലയാളി’ ഷാജൻ സ്‌കറിയയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുധാകരനും വിഡി സതീശനും രമ്യ ഹരിദാസ്‌ എംപിയും മറുനാടനെ പിന്തുണക്കുന്നത്​ വാർത്ത സമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോ‍ഴായിരുന്നു പ്രതികരണം.

error: Content is protected !!