കാമ്പസ് പ്ലെയ്‌സ്‌മെന്റ്: തുടർച്ചയായി രണ്ടാം വർഷവും 1000-ൽ കൂടുതൽ  പ്ലെയ്‌സ്‌മെന്റ് നേടി കോഴിക്കോട് എൻ.ഐ.ടി

WebDesk

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് (NITC) തുടർച്ചയായി രണ്ടാം വർഷവും 1000 ൽ കൂടുതൽ പ്ലെയ്‌സ്‌മെൻ്റുകൾ  കൈവരിച്ചു.ഡി .ഇ . ഷാവോ , സെയിൽസ് ഫോഴ്സ് , ഗൂഗിൾ , ഗോൾഡ് മാന് സാച് , ടി ഐ , Qualcomm, Oracle, Cisco, Atlassian, SAP Labs, Micron, Marvell, Samsung, Fastenal, L&T, IBM, TCS, Caterpillar, HCL, Bosch, തുടങ്ങിയ സ്ഥാപനങ്ങളിലാണ് എൻ.ഐ.ടി.സി വിദ്യാർത്ഥികൾ പ്ലെയ്‌സ്‌മെന്റ് നേടിയത്. ഇൻഫോസിസ്, വിപ്രോ, സാംസങ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി മൊത്തം 188 കമ്പനികൾ ഈ വർഷം റിക്രൂട്ട്‌മെന്റിനായി ഇതുവരെ കാമ്പസ് സന്ദർശിച്ചിട്ടുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു . പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെൻ്റുകളിൽ ഉണ്ടായ വർദ്ധനയും ഈ വർഷത്തെ പ്ലേസ്മെൻറിൻ്റെ പ്രത്യേകതയാണ്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി, വ്യവസായ, ഗവേഷണ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പുതുതായി രൂപീകരിച്ച സെന്റർ ഫോർ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് റിലേഷൻസ്, 35000-ൽ അധികം വരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ, പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ, ഗവേഷണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി അക്കാദമിക്, വ്യാവസായിക പരിചയമുള്ള 200 ഓളം പുതിയ ഫാക്കൽറ്റികളെ കോളേജ് റിക്രൂട്ട് ചെയ്തിട്ടുണ്ട് . വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ആവേശകരവുമാക്കുന്നതിന് സഹ-അധ്യാപനം, പിയർ-ടു-പിയർ ലേണിംഗ്, ഗമിഫിക്കേഷൻ, എക്സ്പീരിയൻഷ്യൽ ലേണിംഗ് എന്നിവയും ഫ്ലിപ്പ്ഡ് ക്ലാസ്റൂമുകൾ, പ്രഭാഷണങ്ങൾ, വ്യവസായ വിദഗ്ധരുമായി ഇടപഴകൽ തുടങ്ങിയ വിവിധ സംരംഭങ്ങളും കരിക്കുലർ കോ-കരിക്കുലർ പ്രവർത്തനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

error: Content is protected !!