രാഹുൽ ഗാന്ധി ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ്; കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

WebDesk

ഒരു വശത്ത് അദാനിക്ക് പദ്ധതികൾ നൽകുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോൺഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനെന്ന് നിർമല സീതാരാമൻ ചോദിച്ചു.
സമാനമായ രീതിയിൽ രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നൽകി. ഇതല്ലേ ഇരട്ടത്താപ്പെന്നും നിർമ്മലാ സീതാരാമൻ ചോദിച്ചു. ചങ്ങാത്ത മുതലാളിത്തം കോൺഗ്രസിന്റെ സ്വഭാവമാണെന്നും ബിജെപിയുടെതല്ലെന്നും പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി ഒരു പാഠവും പഠിക്കുമെന്ന് തോന്നുന്നില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. അദാനി വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു,
കർണാടകയ്ക്ക് ബിജെപി ഉറപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തിന് അനുവദിച്ച പണത്തെക്കുറിച്ചും ധനമന്ത്രി സംസാരിച്ചു. ആർ‌ബി‌ഐ പോളിസി നിരക്കുകൾ മാറ്റാതെ നിലനിർത്തുന്നതിനെ കുറിച്ചും നിർമ്മല സീതാരാമൻ പറഞ്ഞു.

error: Content is protected !!