നിപ ; കാരശ്ശേരി പഞ്ചായത്തിൽ പ്രതിരോധം ശക്തം

NEWSDESK

മുക്കം: നിപ ബാധിച്ച് രണ്ടുപേർ മരിക്കുകയും നിരവധി പേർ നിരീക്ഷണത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ കാരശ്ശേരി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രസിഡന്റ് വി.പി.സ്മിത അദ്ധ്യക്ഷത വഹിച്ചു. മാസ്ക് ധരിക്കൽ നിർബന്ധമാക്കും. ആഘോഷ പരിപാടികൾ ലഘൂകരിക്കും. വാർഡ് തല ആർ. ആർ. ടി യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തും. പൊതുയോഗങ്ങൾ പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റിവയ്ക്കാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ ,ശാന്താദേവി മൂത്തേടത്ത് , ജിജിത സുരേഷ് , അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഷാഹിന , ആമിന എടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!