നിപ: മലപ്പുറത്ത് നിരീക്ഷണത്തിലായിരുന്ന മൂന്നുപേരുടെ പരിശോധനഫാലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു

ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്ബര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

അതേസമയം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അതിർത്തികളില്‍ കർശന പരിശോധന നടത്താൻ ത്മിഴ്‌നാട് സർക്കാർ നിർദ്ദേശം നല്‍കി. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവർത്തിക്കാനും നിപ രോഗലക്ഷണമുള്ളവരെ കർശനമായി നിരീക്ഷിക്കാനും തമിഴ്‌നാട് സർക്കാർ ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കി. അതിർത്തികളില്‍, 24 മണിക്കൂറും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും. നീലഗിരി, കോയമ്ബത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളില്‍ പരിശോധന നടത്താനാണ് നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!