
newsdesk
താമരശ്ശേരി: താമരശ്ശേരിയിലെ ഒമ്പതു വയസുകാരി അനയയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റ് പറ്റിയിട്ടില്ലെന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. അനനയുടെ മരണകാരണം ഇന്‍ഫ്ളുവന്‍സ എ വൈറല്‍ ന്യൂമോണിയയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ വിശദീകരണം വന്നിരിക്കുന്നത്.
കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന പരിശോധന ഫലത്തില്‍ തെറ്റില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. അമീബിക് മസ്തിഷ്ക ജ്വരത്തിനൊപ്പം വൈറല്‍ ന്യൂമോണിയയും കുട്ടിക്ക് ബാധിച്ചിട്ടുണ്ടാകാമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗമാണ് അനയയ്ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടിയുടെ നട്ടെല്ലില്‍ നിന്നുമെടുത്ത സാമ്പിളായിരുന്നു പരിശോധിച്ചത്. അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ പരിശോധന ഫലവും ഫോറെന്‍സിക് ഫലവും തമ്മിലുള്ള വൈരുധ്യം സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ വിശദീകരിക്കണമെന്ന ആവശ്യവുമായി കുട്ടിയെ ആദ്യം ചികിത്സിച്ച താമരശ്ശേരി താലൂക് ആശുപത്രിയിലെ സൂപ്രണ്ട് രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 14നാണ് താമരശേരി കോരങ്ങാട് സ്വദേശി ഒന്‍പത് വയസുകാരി അനയ മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ കുട്ടിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ യാത്രാമധ്യേ കുട്ടി മരിച്ചു. ഗഫൂർ .ലോറി വെസ്റ്റ് ചേന്നമംഗലൂർ സ്വദേശിയുടേതാണ്